Skip to main content

സ്വകാര്യതാ നയം

Last updated: 12th August 2024

ഞങ്ങൾ (മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്, അഥവാ MTPL) നിങ്ങളുടെ സ്വകാര്യതയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്, ഞങ്ങൾ ഈ ആശങ്ക വളരെ ഗൗരവമായി കാണുന്നു. ഈ സ്വകാര്യതാ നയം (സ്വകാര്യതാ നയം) നിങ്ങൾ (ആപ്പ്) എന്നറിയപ്പെടുന്ന ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളുടെ ഡാറ്റ എങ്ങനെ ശേഖരിക്കുന്നു, പ്രോസസ്സ് ചെയ്യുന്നു, ഉപയോഗിക്കുന്നു, വെളിപ്പെടുത്തുന്നു എന്നിവ വിശദീകരിക്കുന്നു. ഈ ആപ്പിനെ പ്ലാറ്റ്‌ഫോം എന്ന് വിളിക്കുന്നു. ഞങ്ങൾ, ഞങ്ങളുടെ അല്ലെങ്കിൽ ഞങ്ങൾക്ക് അല്ലെങ്കിൽ കമ്പനി എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഈ പ്ലാറ്റ്‌ഫോം കൂടാതെ/അല്ലെങ്കിൽ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അർത്ഥമാക്കുന്നു. നിങ്ങൾ, നിങ്ങളുടെ അല്ലെങ്കിൽ ഉപയോക്താവ് എന്നിവയെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ സ്ഥാപനം എന്ന് അർത്ഥമാക്കുന്നു. ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിലല്ലാതെ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ആരുമായും പങ്കിടുകയോ ചെയ്യില്ല.

ഈ സ്വകാര്യതാ നയം ഉപയോഗ നിബന്ധനകളുടെ (നിബന്ധനകൾ) ഒരു ഭാഗവും അതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുമാണ്. ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ, ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നു. ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന രീതിയിൽ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും (ചുവടെ നിർവ്വചിച്ചിരിക്കുന്നത് പോലെ) നിങ്ങൾ സമ്മതിക്കുന്നു. ഈ സ്വകാര്യതാ നയത്തിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ ഇവിടെ നിർവ്വചിച്ചിട്ടില്ലാത്തതും ആയ വലിയക്ഷര പദങ്ങൾക്ക്, അത്തരം പദങ്ങൾക്ക് നിബന്ധനകളിൽ നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കും. നിങ്ങൾ ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നില്ലെങ്കിൽ, ദയവായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കരുത്.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും#

നിങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ചേർത്തിരിക്കുന്നു:

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു
ലോഗിൻ ഡാറ്റ: യൂസർ ഐഡി, മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം (ഐച്ഛികം), ഐപി വിലാസം. ഞങ്ങളുടെ പ്ലാറ്റ്‌ഫോമും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ചില സവിശേഷതകളും (മൊത്തത്തിൽ ലോഗിൻ ഡാറ്റ) ആക്‌സസ്സുചെയ്യാൻ നിങ്ങൾക്ക് ഉചിതമായ പ്രായമുണ്ടെന്ന് ഞങ്ങളെ അറിയിക്കുന്ന ഒരു സൂചക പ്രായ പരിധി ഞങ്ങൾ ശേഖരിച്ചേക്കാം.

നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം: ഈ പ്ലാറ്റ്‌ഫോം വഴി നിങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന, ഇനിപ്പറയുന്നതുപോലുള്ള എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു:

- പരിമിതികളില്ലാതെ, ഏതെങ്കിലും ഉദ്ധരണികൾ, ചിത്രങ്ങൾ, രാഷ്ട്രീയ അഭിപ്രായങ്ങൾ, മതപരമായ കാഴ്‌ചപ്പാടുകൾ, പ്രൊഫൈൽ ഫോട്ടോ, ഉപയോക്തൃ ബയോ, ഹാൻഡിൽ, എന്നിവയുൾപ്പെടെ പ്ലാറ്റ്ഫോമിൽ നിങ്ങൾ സ്വമേധയാ പങ്കിടുന്ന നിങ്ങളെക്കുറിച്ചുള്ളതോ അല്ലെങ്കിൽ നിങ്ങളുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ, മറ്റു പലതിന്റെയും കൂട്ടത്തിൽ.
- ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ ഇടുന്ന ഏത് പോസ്റ്റുകളും.

മറ്റ് സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ: ഞങ്ങൾ മൂന്നാം കക്ഷികളുമായി (ഉദാഹരണത്തിന്, ബിസിനസ് പങ്കാളികൾ, സാങ്കേതികതലത്തിലെ ഉപ കരാറുകാർ, അനലിറ്റിക്സ് ദാതാക്കൾ, തിരയൽ വിവര ദാതാക്കൾ എന്നിവരുൾപ്പെടെ) സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടാകാം, മാത്രമല്ല അത്തരം സ്രോതസ്സുകളിൽ നിന്ന് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുമുണ്ടാകാം. അത്തരം ഡാറ്റ ആന്തരികമായി പങ്കിടുകയും ഈ പ്ലാറ്റ്‌ഫോമിൽ ശേഖരിച്ച ഡാറ്റയുമായി സംയോജിപ്പിക്കുകയും ചെയ്തേക്കാം.

ലോഗ് ഡാറ്റ: ലോഗ് ഡാറ്റ എന്നത് നിങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ഞങ്ങൾ സ്വയമേവ ശേഖരിക്കുന്ന വിവരമാണ്, അത് കുക്കികൾ, വെബ് ബീക്കൺസ്, ലോഗ് ഫയലുകൾ, സ്ക്രിപ്റ്റുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടാവാം, ഇനി പറയുന്നവ ഉൾപ്പെടെ എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ:
- നിങ്ങളുടെ മൊബൈൽ കാരിയറുമായി ബന്ധപ്പെട്ട വിവരങ്ങൾ, നിങ്ങളുടെ പ്ലാറ്റ്‌ഫോം ആക്സസ് ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ വെബ് ബ്രൗസറോ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് പ്രോഗ്രാമുകളോ ലഭ്യമാക്കുന്ന കോൺഫിഗറേഷൻ വിവരങ്ങൾ, നിങ്ങളുടെ ഐപി വിലാസം, ഉപകരണത്തിന്റെ പതിപ്പ്, തിരിച്ചറിയൽ നമ്പർ എന്നിവ പോലുള്ള സാങ്കേതിക വിവരങ്ങൾ;
- ഉപയോഗിച്ച വെബ് തിരയൽ പദങ്ങൾ, സന്ദർശിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഉപയോഗിച്ച മിനി അപ്ലിക്കേഷനുകൾ, എന്നിങ്ങനെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ നിങ്ങൾ തിരഞ്ഞതും കണ്ടതുമായ വിവരങ്ങൾ, കൂടാതെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ നിങ്ങൾ ആക്സസ് ചെയ്തതോ അല്ലെങ്കിൽ അഭ്യർത്ഥിച്ചതോ ആയ മറ്റ് വിവരങ്ങൾ, ഉള്ളടക്കം എന്നിവയുടെ വിശദാംശങ്ങൾ;
- നിങ്ങൾ ആശയവിനിമയം നടത്തിയ ഒരു ഉപയോക്താവിന്റെ ഐഡന്റിറ്റി, നിങ്ങളുടെ ആശയവിനിമയത്തിന്റെ സമയം, ഡാറ്റ, ദൈർഘ്യം എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമിലെ ആശയവിനിമയങ്ങളെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ; കൂടാതെ
- മെറ്റാഡാറ്റ, അതായത് പങ്കിട്ട ഒരു ഫോട്ടോയോ വീഡിയോയോ എടുത്തതോ പോസ്റ്റ് ചെയ്തതോ ആയ തീയതി, സമയം അല്ലെങ്കിൽ ലൊക്കേഷൻ എന്നിങ്ങനെയുള്ള, പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾ ലഭ്യമാക്കിയ ഇനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ.

കുക്കികൾ‌‌: ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളിൽ നിന്ന് നിങ്ങളെ വേർതിരിച്ചറിയാൻ ഞങ്ങളുടെ പ്ലാറ്റ്‌ഫോം കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ബ്രൗസുചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു മികച്ച ഉപയോക്തൃ അനുഭവം നൽകാൻ ഇത് ഞങ്ങളെ സഹായിക്കുകയും പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉപകരണത്തിലെ കുക്കികളിൽ നിന്ന് ഞങ്ങൾ കുക്കി ഡാറ്റ ശേഖരിക്കുന്നു. ഞങ്ങൾ‌ ഉപയോഗിക്കുന്ന കുക്കികളെക്കുറിച്ചും ഞങ്ങൾ‌ അവ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ‌ക്ക്, ദയവായി ഞങ്ങളുടെ കുക്കി നയം കാണുക

സർവേകൾ: നിങ്ങൾ ഒരു സർവേയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ചില വ്യക്തിഗത വിവരങ്ങൾ നൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിച്ചേക്കാം, അതായത് നിങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കാവുന്ന ഏതെങ്കിലും വിവരങ്ങൾ (വ്യക്തിഗത വിവരങ്ങൾ). ഈ സർവേകൾ നടത്താൻ ഞങ്ങൾ ഒരു മൂന്നാം കക്ഷി സേവന ദാതാവിനെ ഉപയോഗിച്ചേക്കാം, മാത്രമല്ല സർവേ പൂർത്തിയാകുന്നതിന് മുമ്പ് ഞങ്ങൾ ഇത് നിങ്ങളെ അറിയിക്കുന്നതായിരിക്കും
- പ്ലാറ്റ്‌ഫോമിലെ ഒരു യൂസർ അക്കൗണ്ടിലേക്ക് ലോഗിൻ സജ്ജമാക്കുന്നതിനും സുഗമമാക്കുന്നതിനും;
- ഈ സ്വകാര്യതാ നയം ഉൾപ്പെടെയുള്ള, പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിന്
- ഉപയോക്തൃ പിന്തുണ നൽകുന്നത് ഉൾപ്പെടെയുള്ള ആശയവിനിമയം സുഗമമാക്കുന്നതിന്;
- ഞങ്ങളുടെ നിബന്ധനകൾ, വ്യവസ്ഥകൾ, നയങ്ങൾ, കൂടാതെ ഞങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ, അല്ലെങ്കിൽ ഞങ്ങളുടെ അനുബന്ധ കമ്പനികളുടെ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളുടെ അവകാശങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന്;
- പുതിയ സേവനങ്ങൾ വികസിപ്പിക്കുന്നതിനും, നിലവിലുള്ള സേവനങ്ങളും പ്ലാറ്റ്‌ഫോമും മെച്ചപ്പെടുത്തുന്നതിനും, ഉപയോക്താവിന്റെ പ്രതികരണവും അഭ്യർത്ഥനകളും സമന്വയിപ്പിക്കുന്നതിനും;
- ഭാഷയും ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള വ്യക്തിഗതമാക്കൽ സൗകര്യപ്പെടുത്തുന്നതിന്;
- പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്നതിനും തകരാറുകൾ പരിഹരിക്കൽ, ഡാറ്റ വിശകലനം, പരിശോധന, ഗവേഷണം, സുരക്ഷ, കാപട്യം കണ്ടെത്തൽ, അക്കൗണ്ട് കൈകാര്യം ചെയ്യൽ, സർവേ ആവശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ആന്തരിക പ്രവർത്തനങ്ങൾക്കും;
- നിങ്ങൾ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്നും ആക്സസ് ചെയ്യുന്നുവെന്നും നന്നായി മനസിലാക്കുന്നതിനും പ്ലാറ്റ്‌ഫോമിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും;
- ഞങ്ങളുടെ ഉപയോക്താക്കൾ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്നത് നന്നായി മനസിലാക്കുന്നതിന് പ്രദേശം, ഫോൺ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം പ്ലാറ്റ്‌ഫോം, സിസ്റ്റം ഭാഷ, പ്ലാറ്റ്‌ഫോം പതിപ്പ് തുടങ്ങിയ ഇനങ്ങളിൽ ഉപയോക്തൃ ജനസംഖ്യാ വിശകലനം നടത്തുന്നതിന് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ വിവരങ്ങൾ സമാഹരിക്കാനും സങ്കൽപ്പനാമം നൽകാനും;
- ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ മൂന്നാം കക്ഷി സേവനങ്ങൾ ആക്‌സസ്സു ചെയ്യുമ്പോൾ എന്ത് ഉള്ളടക്കവും സേവനങ്ങളും ഉപയോഗിക്കുന്നുവെന്നതിന്റെ വെബ്, അക്കൗണ്ട് ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിന് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ വിവരങ്ങൾ സമാഹരിക്കാനും സങ്കല്പനാമം നൽകാനും;
- ഞങ്ങളോ ഗ്രൂപ്പോ പ്രവർത്തിപ്പിക്കുന്ന അനുബന്ധ/സഹോദര പ്ലാറ്റ്‌ഫോമുകളിൽ പകർത്താവുന്ന പ്രൊഫൈലുകൾ അപ്‌ലോഡ് ചെയ്യുന്നതിനോ സൃഷ്‌ടിക്കുന്നതിനോ;
- പരസ്യങ്ങളുടെയും മറ്റ് മാർക്കറ്റിംഗ്, പ്രചാരണ പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും.
ഉപയോക്തൃ തിരയൽ ഡാറ്റ: പ്ലാറ്റ്‌ഫോമിൽ നിങ്ങൾ നടത്തുന്ന ഏത് തിരയലുകളും.നിങ്ങളുടെ മുമ്പത്തെ തിരയലുകളിലേക്ക് ദ്രുതമായ ആക്സസ് നൽകുന്നതിന്. വ്യക്തിഗതമാക്കലിനു വേണ്ടി അനലിറ്റിക്സ് ഉപയോഗിക്കുന്നതിനും ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നതിനും.
അധിക അക്കൗണ്ട് സുരക്ഷ: നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ശേഖരിക്കുകയും, നിങ്ങൾക്ക് ഒരു ഒറ്റത്തവണ-പാസ്‌വേഡ് ("ഒടിപി") അയച്ചുകൊണ്ട് നിങ്ങളുടെ ഫോണിലെ എസ്എംഎസുകളിലേക്ക് പ്രവേശനം അഭ്യർത്ഥിക്കുകയും ചെയ്യുന്നു, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് ഒടിപി രേഖപ്പെടുത്തി നിങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷ നിലനിർത്തുന്നതിനും. ജനറേറ്റുചെയ്ത ഒ‌ടി‌പി സ്വയമേവ വായിക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ എസ്എംഎസ് ഫോൾ‌ഡറിലേക്ക് പ്രവേശനം അഭ്യർത്ഥിക്കുന്നു.
സമ്പർക്ക പട്ടിക: നിങ്ങളുടെ മൊബൈൽ‌ ഉപകരണത്തിലെ സമ്പർക്ക പട്ടികയിലേക്ക് ഞങ്ങൾ‌ പ്രവേശിക്കുന്നു. നിങ്ങളുടെ സമ്പർക്ക പട്ടികയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലായ്പോഴും നിങ്ങളുടെ സമ്മതം ചോദിക്കും, മാത്രമല്ല, നിങ്ങളുടെ സമ്പർക്ക പട്ടികയിലേക്കുള്ള ഞങ്ങളുടെ പ്രവേശനം നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.നിർദ്ദേശങ്ങൾ നൽകാനും നിങ്ങളുടെ സുഹൃത്തുക്കളെയും മറ്റ് സമ്പർക്കമുള്ളവരെയും പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കാനും, ഏതെങ്കിലും വ്യക്തി പ്ലാറ്റ്‌ഫോമിൽ ചേരുമ്പോൾ നിങ്ങളെ അറിയിക്കാനും.
ലൊക്കേഷൻ വിവരങ്ങൾ: "ലൊക്കേഷൻ ഡാറ്റ" എന്നത് നിങ്ങളുടെ ജിപിഎസ്, ഐപി വിലാസം, കൂടാതെ/അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങൾ അടങ്ങിയിരിക്കുന്ന പൊതു പോസ്റ്റുകൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ വിവരമാണ്.

സേവനങ്ങൾ നൽകുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ ഒന്നിലധികം ലോഗിനുകൾ ഇല്ലെന്ന് ഉറപ്പുവരുത്തി ഞങ്ങളുടെ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനോ, നിങ്ങളുടെ ഐപി വിലാസം, ഉപകരണം, അല്ലെങ്കിൽ ഇൻറർനെറ്റ് സേവനം എന്നിവയിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ അനുമാനിക്കുന്നതിനാൽ, നിങ്ങൾ പ്ലാറ്റ്ഫോം ആക്സസ് ചെയ്യുമ്പോൾ ഞങ്ങൾക്കും മറ്റ് പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്കും ചില ലൊക്കേഷൻ വിവരങ്ങൾ നിങ്ങൾ വെളിപ്പെടുത്തും
- സുരക്ഷ, കാപട്യം കണ്ടെത്തൽ, അക്കൗണ്ട് കൈകാര്യം ചെയ്യൽ എന്നിവയ്ക്കായി;
- മെച്ചപ്പെടുത്തിയ ഉള്ളടക്കം ലക്ഷ്യമിടാൻ ഉപയോഗിക്കുന്നതിന്;
- നിങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുന്ന ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന്:
- ഇടയ്ക്കിടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയേക്കാവുന്ന മിനി ആപ്ലിക്കേഷനുകൾ, അവ നൽകുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി അത്തരം വിവരങ്ങൾ അവയ്ക്ക് ആവശ്യമായി വന്നേക്കാം (ഏതെങ്കിലും മിനി ആപ്ലിക്കേഷന് നിങ്ങളുടെ ലൊക്കേഷൻ വെളിപ്പെടുത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ);
- ഭാഷയും ലൊക്കേഷനും ഇഷ്‌ടാനുസൃതമാക്കുന്നത് സാധ്യമാക്കുന്നതിന്.
കസ്റ്റമർ സപ്പോർട്ട് വിവരങ്ങൾ: സമയാസമയങ്ങളിൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായി വന്നേക്കാവുന്ന എന്തെങ്കിലും സഹായമോ പിന്തുണയോ സംബന്ധിച്ച് ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീമിന് നിങ്ങൾ നൽകുന്ന ഏത് വിവരവും.നിങ്ങൾക്ക് പിന്തുണയും സഹായവും നൽകാൻ സഹായിക്കുന്നതിന്
ഉപകരണ ഡാറ്റ: "ഉപകരണ ഡാറ്റ" പരിമിതപ്പെടുത്താതെ, ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

§ ഉപകരണ സ്വഭാവങ്ങൾ: ഓപ്പറേറ്റിംഗ് സിസ്റ്റം, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പും ഭാഷയും, ഹാർഡ്‌വെയർ - സോഫ്റ്റ്‌വെയർ പതിപ്പുകൾ, ഉപകരണ കമ്പനിയും മോഡലും, സ്‌ക്രീൻ റെസലൂഷൻ, ബാറ്ററി ലെവൽ, സിഗ്നൽ ദൃഢത, ഉപകരണ റാം, ഉപകരണ ബിറ്റ്റേറ്റ്, ലഭ്യമായ സംഭരണ സ്ഥലം, ഉപകരണ സിപിയു-വുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബ്രൗസർ തരം, ആപ്പ്, ഫയൽ നാമങ്ങളും തരങ്ങളും, പ്ലഗിനുകളും.

§ ഉപകരണ പ്രവർത്തനങ്ങൾ: ഉപകരണത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, ഒരു വിൻഡോ പൂർവ്വതലമുള്ളതോ പശ്ചാത്തലമുള്ളതോ എന്നതുപോലുള്ളവ.

§ ഐഡന്റിഫയറുകൾ: ഗെയിമുകൾ, ആപ്പുകൾ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ എന്നിവ പോലുള്ള സവിശേഷമായ ഐഡന്റിഫയറുകൾ, ഉപകരണ ഐഡികൾ, പരസ്യ ഐഡികൾ, മറ്റ് ഐഡന്റിഫയറുകൾ.

§ ഉപകരണ സിഗ്നലുകൾ: നിങ്ങളുടെ ബ്ലൂടൂത്ത് സിഗ്നലുകൾ, അടുത്തുള്ള വൈ-ഫൈ ആക്‌സസ്സ് പോയിന്റുകൾ, ബീക്കൺസ്, സെൽ ടവറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം

§ ഉപകരണ ക്രമീകരണങ്ങളിൽ നിന്നുള്ള ഡാറ്റ: നിങ്ങളുടെ ജിപിഎസ് ലൊക്കേഷൻ, ക്യാമറ അല്ലെങ്കിൽ ഫോട്ടോകൾ എന്നിവയിലേക്കുള്ള ആക്‌സസ്സ് പോലുള്ള, നിങ്ങൾ ഓൺ ചെയ്യുന്ന ഉപകരണ ക്രമീകരണങ്ങളിലൂടെ ഞങ്ങൾക്ക് സ്വീകരിക്കാൻ നിങ്ങൾ അനുവദിക്കുന്ന വിവരങ്ങൾ.

§ നെറ്റ്‌വർക്കും കണക്ഷനും: നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററുടെയോ ഐ‌എസ്‌പി-യുടെയോ പേര്, നെറ്റ്‌വർക്ക് തരവും വേഗതയും, ഡാറ്റ ഉപഭോഗം, ഭാഷ, സമയ മേഖല, മൊബൈൽ ഫോൺ നമ്പർ, ഐപി വിലാസം, കണക്ഷൻ വേഗത എന്നിവ പോലുള്ള വിവരങ്ങൾ.

§ അപ്ലിക്കേഷനും അപ്ലിക്കേഷൻ പതിപ്പും: നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന ഏതെങ്കിലും മൊബൈൽ അപ്ലിക്കേഷൻ.

§ മീഡിയ: പരിമിതികളില്ലാതെ, ഇമേജുകൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ, നിങ്ങളുടെ ഫോണിലെ സംഭരണ സ്ഥലം എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ മൊബൈൽ ഉപകരണത്തിലെ മീഡിയ ഗാലറിയിലേക്ക് ഞങ്ങൾ പ്രവേശിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ചിത്രങ്ങൾ ആക്സസ് ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളുടെ സമ്മതം തേടും, മാത്രമല്ല ഞങ്ങളുടെ അത്തരം പ്രവേശനം നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉണ്ടായിരിക്കുകയും ചെയ്യും.

- ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഏതെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കിടുന്നത് സുഗമമാക്കുന്നതിന്;
- നിങ്ങളുടെ മൊബൈൽ ഉപകരണത്തിന് അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഇഷ്ടാനുസൃതമാക്കാൻ;
- ക്യാമറ കോൺഫിഗറേഷന്റെ ആവശ്യങ്ങൾക്ക്;
- വാട്ട്‌സ്ആപ്പ് കൂടാതെ/അല്ലെങ്കിൽ ഫേസ്ബുക്ക് വഴി പങ്കിടുന്നതിനുവേണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് ഏതെങ്കിലും ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ ഉപകരണത്തിൽ മതിയായ സംഭരണ സ്ഥലം ഉണ്ടോ എന്ന് മനസിലാക്കാൻ;
- ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ ഉപയോക്തൃ അനുഭവം ഒപ്റ്റിമൈസ് ചെയ്യുന്നതിന്;
- ഇഷ്ടതമമായ ഉപയോക്തൃ വീഡിയോ അനുഭവം നൽകുന്നതിന്;
- ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും നയങ്ങളും നടപ്പിലാക്കുന്നതിനായി നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന്;
- പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിന്.
- ലൊക്കേഷൻ ഫീഡ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്;
- ഉപയോക്തൃ ഭാഷ അനുമാനിക്കുന്നതിന് / വ്യക്തിഗതമാക്കുന്നതിന്;
- നിങ്ങളുടെ മൊബൈൽ‌ ഉപകരണത്തിൽ ഡൗൺലോഡു ചെയ്‌ത അപ്ലിക്കേഷനുകൾ‌ വഴി പ്ലാറ്റ്‌ഫോമിലെ ഏത് ഉള്ളടക്കവും പങ്കിടുന്നതിന്;
- ക്യാമറ ലെൻസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്
ഫോൺ കോൾ ലോഗുകൾ - ഒടിപി രജിസ്ട്രേഷന് പകരമായി, മിസ്സ്ഡ് കോൾ മെക്കാനിസം വഴി ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ സ്ഥിരീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ഉപയോക്താക്കളുടെ ഉപകരണത്തിൽ നിന്ന് കോൾ ലോഗുകൾ വായിക്കാൻ അനുമതി ചോദിക്കുന്നു. രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ഒടിപി ഡെലിവറി വൈകിയാൽ ഉപയോക്താക്കൾ ഈ സംവിധാനം തിരഞ്ഞെടുക്കുന്നു.രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി
ലെൻസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ആപ്പിൾ -ന്റെ ട്രൂഡെപ്ത്ത് ക്യാമറയിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചേക്കാം. ട്രൂഡെപ്ത്ത് ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ തത്സമയം ഉപയോഗിക്കുന്നു, മാത്രമല്ല ഞങ്ങൾ ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുന്നില്ല. ഈ വിവരം തേർഡ് പാർട്ടികളുമായി പങ്കിടുന്നില്ല.

നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തൽ#

ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഇനിപ്പറയുന്ന രീതിയിൽ വെളിപ്പെടുത്തുന്നു:

മറ്റുള്ളവർ കാണുന്ന ഉള്ളടക്കം#

പൊതു ഉള്ളടക്കം, അതായത്, നിങ്ങളുടെ യൂസർ പ്രൊഫൈലിലോ മറ്റൊരു ഉപയോക്താവിന്റെ പ്രൊഫൈലിലോ പോസ്റ്റുചെയ്യുന്ന ഏതെങ്കിലും ഉള്ളടക്കം, പോസ്റ്റ് കമന്റ് പോലുള്ളവ, സേർച് എഞ്ചിൻ ഉൾപ്പെടെ എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പ്രൊഫൈൽ പേജ് വിവരങ്ങൾ ഉൾപ്പെടെ പ്ലാറ്റ്‌ഫോമിലേക്ക് പോസ്റ്റുചെയ്യുന്നതിന് നിങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്ന ഏത് വിവരവും ആർക്കും ആക്‌സസ് ചെയ്യാനാകും. പ്ലാറ്റ്‌ഫോമിൽ പരസ്യമാക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത ഉള്ളടക്കം സമർപ്പിക്കുമ്പോഴോ, പോസ്റ്റുചെയ്യുമ്പോഴോ പങ്കിടുമ്പോഴോ, അത് മറ്റുള്ളവർ വീണ്ടും പങ്കിട്ടെന്നു വരാം. അത് ആരുമായി പങ്കിടാനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങൾ ആലോചിക്കണം, കാരണം, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ പ്രവർത്തനം കാണാൻ കഴിയുന്ന ആളുകൾക്ക്, അത് നിങ്ങൾ പങ്കിട്ട പ്രേക്ഷകർക്ക് പുറത്തുള്ള ആളുകൾ ഉൾപ്പെടെ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലും പുറത്തുമുള്ള മറ്റുള്ളവരുമായി പങ്കിടാൻ വേണ്ടി തിരഞ്ഞെടുക്കാനാകും.

നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുക അല്ലെങ്കിൽ അവരുടെ ഏതെങ്കിലും പോസ്റ്റുകളിൽ നിങ്ങളെ ടാഗു ചെയ്യുക എന്നിങ്ങനെയുള്ള രീതിയിൽ, ഉപയോക്താക്കൾക്ക് അവർ തീരുമാനിക്കുന്ന പ്രേക്ഷകരുമായി നിങ്ങളെക്കുറിച്ചുള്ള ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഏതെങ്കിലും സോഷ്യൽ മീഡിയ സൈറ്റിലോ, മറ്റേതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമിലോ എല്ലാ പൊതു ഉള്ളടക്കവും പങ്കിടാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഈ സ്വകാര്യതാ നയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലെങ്കിൽ, ഒരു അജ്ഞാതമാക്കിയ അടിസ്ഥാനത്തിലൊഴികെ, ഞങ്ങൾ ഒരിക്കലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വാടകയ്ക്ക് കൊടുക്കുകയോ വിൽക്കുകയോ ചെയ്യില്ല.

ഞങ്ങളുടെ ഗ്രൂപ്പ് കമ്പനികളുമായി പങ്കിടുന്നത#

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ ഞങ്ങളുമായി പങ്കിടുന്ന വിവരങ്ങൾ ഞങ്ങളുടെ ഗ്രൂപ്പിലെ ഏതൊരു അംഗവുമായും ഞങ്ങൾ പങ്കിട്ടേക്കാം. "ഗ്രൂപ്പ്" എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഞങ്ങൾ നിയന്ത്രിക്കുന്ന ഏതെങ്കിലും സ്ഥാപനം, അല്ലെങ്കിൽ ഞങ്ങളെ നിയന്ത്രിക്കുന്ന ഏതെങ്കിലും സ്ഥാപനം, അല്ലെങ്കിൽ നേരിട്ടോ അല്ലാതെയോ ഞങ്ങളുടെ പൊതുവായ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനം എന്നാണ്.

നിങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത്#

ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങൾ ഉള്ളടക്കം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ, അത്തരം ഉള്ളടക്കം കാണാൻ കഴിയുന്ന പ്രേക്ഷകരെ നിങ്ങൾ തിരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏതെങ്കിലും ഉള്ളടക്കം ഫേസ്ബുക്കിൽ പോസ്റ്റുചെയ്യുമ്പോൾ, ഒരു സുഹൃത്ത്, ഒരു കൂട്ടം സുഹൃത്തുക്കൾ അല്ലെങ്കിൽ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും എന്നിങ്ങനെ നിങ്ങൾ ആ പോസ്റ്റിനുള്ള പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നു. അതുപോലെ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം പങ്കിടാൻ നിങ്ങൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ആരുമായി ഉള്ളടക്കം പങ്കിടണമെന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്നു. അത്തരം വ്യക്തികൾ (ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഫെയ്‌സ്ബുക്ക് പോലുള്ള ഏതെങ്കിലും പങ്കിടൽ ഓപ്ഷനുകൾ വഴി ഉള്ളടക്കം പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നവർ) നിങ്ങൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ ഉപയോഗിക്കുന്ന രീതി ഞങ്ങൾ നിയന്ത്രിക്കുകയോ ഞങ്ങൾ അതിനു ഉത്തരവാദികളായിരിക്കുകയോ ഇല്ല.

തേർഡ് പാർട്ടികളുമായി പങ്കിടുന്നത്#

ഇനിപ്പറയുന്നവർ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത തേർഡ് പാർട്ടികളുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ (വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ) പങ്കിട്ടേക്കാം:

  • ബിസിനസ് പങ്കാളികൾ, വിതരണക്കാർ, സബ് കോൺട്രാക്ടർമാർ ("അഫിലിയേറ്റുകൾ"). സേവനത്തിൻ്റെയും അഫിലിയേറ്റുകളുടെയും സ്വന്തം സേവനങ്ങൾ നൽകാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് അഫിലിയേറ്റുകൾ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
  • നിങ്ങൾക്കും മറ്റുള്ളവർക്കും പ്രസക്തമായ പരസ്യങ്ങൾ തിരഞ്ഞെടുക്കാനും നൽകാനും ഡാറ്റ ആവശ്യമുള്ള പരസ്യദാതാക്കളും പരസ്യ നെറ്റ്‌വർക്കുകളും. തിരിച്ചറിയാവുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഞങ്ങളുടെ പരസ്യദാതാക്കൾക്ക് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഞങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള മൊത്തം വിവരങ്ങൾ ഞങ്ങൾ അവർക്ക് നൽകിയേക്കാം (ഉദാഹരണത്തിന്, ഒരു നിർദ്ദിഷ്ട പ്രായത്തിലുള്ള സ്ത്രീകളുടെ ഒരു നിശ്ചിത എണ്ണം ഏതെങ്കിലും നിശ്ചിത ദിവസത്തിൽ അവരുടെ പരസ്യത്തിൽ ക്ലിക്കുചെയ്തതായി ഞങ്ങൾ അവരെ അറിയിച്ചേക്കാം). പരസ്യദാതാക്കൾ ടാർഗെറ്റുചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രേക്ഷകരിലേക്ക് അവരെ എത്താൻ സഹായിക്കുന്നതിനും ഞങ്ങൾ അത്തരം മൊത്തം വിവരങ്ങൾ ഉപയോഗിച്ചേക്കാം.
  • സർക്കാർ സ്ഥാപനങ്ങളോ നിയമ നിർവ്വഹണ ഏജൻസികളോ, ഏതെങ്കിലും നിയമപരമായ ബാധ്യതയോ സർക്കാർ അഭ്യർത്ഥനകളോ പാലിക്കുന്നതിന് നിങ്ങളുടെ വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ പങ്കിടേണ്ടത് ന്യായമാണെന്ന് ഞങ്ങൾക്ക് ആത്മാർത്ഥമായ വിശ്വാസം ഉണ്ടെങ്കിൽ; അല്ലെങ്കിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ അല്ലെങ്കിൽ വസ്തുവകകൾക്ക് എന്തെങ്കിലും ദോഷം ചെയ്യുന്നത് തടയുന്നതിനോ, അല്ലെങ്കിൽ കമ്പനിയുടെയോ ഞങ്ങളുടെ ഉപഭോക്താക്കളുടെയോ പൊതുജനത്തിന്റെയോ സുരക്ഷയ്‌ക്കോ; അല്ലെങ്കിൽ പൊതു സുരക്ഷ, വഞ്ചന, സുരക്ഷിതത്വം അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനോ, തടയുന്നതിനോ അല്ലെങ്കിൽ പരിഹരിക്കുന്നതിനോ.

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ തേർഡ് പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനും നിങ്ങളുടെ വിവരങ്ങൾ (വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ) ഞങ്ങൾ വെളിപ്പെടുത്തിയേക്കാം:

  • കമ്പനി അല്ലെങ്കിൽ‌ യഥാർത്ഥത്തിൽ അതിന്റെ എല്ലാ സ്വത്തുക്കളും ഒരു തേർഡ് പാർട്ടി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ‌, അത്തരം സാഹചര്യങ്ങളിൽ‌ അതിന്റെ ഉപഭോക്താക്കളെക്കുറിച്ച് അതിൽ ഉൾക്കൊള്ളുന്ന വ്യക്തിഗത ഡാറ്റ, കൈമാറ്റം ചെയ്യപ്പെടുന്ന ആസ്തികളിലൊന്നായിരിക്കും. നിങ്ങളുടെ വിവരങ്ങൾ‌ കൈമാറ്റം ചെയ്യപ്പെടുകയോ അല്ലെങ്കിൽ‌ മറ്റൊരു സ്വകാര്യതാ നയത്തിന് വിധേയമാവുകയോ ചെയ്യുന്ന വിധത്തിൽ ഒരു ലയനം, ഏറ്റെടുക്കൽ‌, പാപ്പരത്തം, പുനഃസംഘടന അല്ലെങ്കിൽ‌ ആസ്‌തി വിൽ‌പന എന്നിവയിൽ‌ ഞങ്ങൾ‌ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ‌, ഞങ്ങൾ‌ നിങ്ങളെ മുൻ‌കൂട്ടി അറിയിക്കുന്നതായിരിക്കും, അതിനാൽ, കൈമാറ്റം ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ‌ നിങ്ങൾ‌ക്ക് അത്തരം ഏതെങ്കിലും പുതിയ നയങ്ങളിൽ‌ നിന്നും ഒഴിവാകാൻ‌ കഴിയും.
  • ഞങ്ങളുടെ നിബന്ധനകൾ കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും കരാറുകൾ നടപ്പിലാക്കുന്നതിനോ പ്രയോഗിക്കുന്നതിനോ വേണ്ടി.

സുരക്ഷാ സമ്പ്രദായങ്ങൾ#

ഞങ്ങൾ‌ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ‌ സുരക്ഷിതമാക്കുന്നതിന് ഉചിതമായ സാങ്കേതിക, സുരക്ഷാ നടപടികൾ‌ ഞങ്ങൾ‌ക്കുണ്ട്. ഈ പ്ലാറ്റ്‌ഫോം ആക്‌സസ്സുചെയ്യാൻ നിങ്ങളെ പ്രാപ്‌തമാക്കുന്ന ഒരു യൂസർ നെയിം ഞങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുള്ളപ്പോൾ (അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ), ഈ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങളുടെ പാസ്‌വേഡ് ആരുമായും പങ്കിടരുതെന്ന് ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എവിടെ സൂക്ഷിച്ചുവയ്ക്കുന്നു#

ഞങ്ങൾ നിങ്ങളുടെ ഡാറ്റ ആമസോൺ വെബ് സർവീസസ്, ഇൻ‌കോർപ്പറേറ്റഡ് നൽകിയ ആമസോൺ വെബ് സർവീസസ് ക്ലൗഡ് പ്ലാറ്റ്ഫോം -ൽ സൂക്ഷിച്ചുവച്ചിരിക്കുന്നു (ആസ്ഥാനം: 410 ടെറി അവന്യൂ എൻ സിയാറ്റിൽ, വാഷിംഗ്ടൺ 98109, യു‌എസ്‌എ), മാത്രമല്ല, ഗൂഗിൾ എൽ‌എൽ‌സി നൽകിയ ഗൂഗിൾ ക്‌ളൗഡ്‌ പ്ലാറ്റ്ഫോം -ൽ (ആസ്ഥാനം: 1101 എസ് ഫ്ലവർ സ്ട്രീറ്റ്, ബർബാങ്ക്, കാലിഫോർണിയ 91502, യുഎസ്എ) ഇന്ത്യയിലും വിദേശത്തും സ്ഥിതിചെയ്യുന്ന അവരുടെ സെർവറുകളിലും. ആമസോൺ വെബ് സർവീസസ്, ഗൂഗിൾ ക്‌ളൗഡ്‌ പ്ലാറ്റ്‌ഫോം എന്നിവ വിവരങ്ങളുടെ നഷ്ടം, ദുരുപയോഗം, മാറ്റം വരുത്തൽ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു, അവയുടെ വിശദാംശങ്ങൾ https://aws.amazon.com/ കൂടാതെ https://cloud.google.com എന്നിവയിൽ ലഭ്യമാണ്. ആമസോൺ വെബ് സർവീസസ്, ഗൂഗിൾ ക്‌ളൗഡ്‌ പ്ലാറ്റ്‌ഫോം എന്നിവ സ്വീകരിച്ച സ്വകാര്യതാ നയങ്ങൾ https://aws.amazon.com/privacy/?nc1=f_pr കൂടാതെ https://policies.google.com/privacy എന്നിവയിൽ ലഭ്യമാണ്.

ഈ നയത്തിലെ മാറ്റങ്ങൾ#

കമ്പനി ഈ സ്വകാര്യതാ നയം ആനുകാലികമായി അപ്‌ഡേറ്റു ചെയ്യും. ഈ സ്വകാര്യതാ നയത്തിൽ‌ നിങ്ങൾ അറിയേണ്ടുന്ന സുപ്രധാനമായ എന്തെങ്കിലും മാറ്റങ്ങൾ‌ ഞങ്ങൾ വരുത്തുമ്പോൾ‌, അപ്‌ഡേറ്റുചെയ്‌ത സ്വകാര്യതാ നയം ഞങ്ങൾ‌ ഈ ലിങ്കിൽ‌ പോസ്റ്റുചെയ്യും.

നിരാകരണം#

നിർഭാഗ്യവശാൽ, ഇന്റർനെറ്റ് വഴി വിവരങ്ങൾ കൈമാറുന്നത് എല്ലായ്‌പ്പോഴും പൂർണ്ണമായും സുരക്ഷിതമായിരിക്കില്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കാൻ ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിക്കുമെങ്കിലും, പ്ലാറ്റ്‌ഫോമിലേക്ക് കൈമാറുന്ന നിങ്ങളുടെ ഡാറ്റയുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയില്ല; അയക്കുന്നതെന്തും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും. ഞങ്ങൾ‌ക്ക് നിങ്ങളുടെ വിവരങ്ങൾ‌ ലഭിച്ചുകഴിഞ്ഞാൽ‌, ഞങ്ങളുടെ കഴിവുകൾ പരമാവധി വിനിയോഗിച്ച് അനധികൃതമായ പ്രവേശനം തടയുന്നതിന് കർശനമായ നടപടിക്രമങ്ങളും സുരക്ഷാ സംവിധാനങ്ങളും ഞങ്ങൾ‌ ഉപയോഗിക്കുന്നു.

നിങ്ങളുടെ അവകാശങ്ങൾ#

ഏത് സമയത്തും നിങ്ങളുടെ യൂസർ അക്കൗണ്ട് /പ്രൊഫൈൽ എന്നിവയിൽ നിന്ന് ഉള്ളടക്കം, നിങ്ങളുടെ അക്കൗണ്ട് /പ്രൊഫൈൽ എന്നിവ നീക്കം ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ പ്രവർത്തനങ്ങളുടെയും അക്കൗണ്ടിന്റെയും ചരിത്രം ഞങ്ങൾക്ക് ലഭ്യമായിരിക്കും.

ലോഗിൻ ചെയ്‌ത് നിങ്ങളുടെ പ്രൊഫൈൽ പേജ് സന്ദർശിച്ച്‌ ഏത് സമയത്തും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശരിയാക്കാനോ, ഭേദഗതി ചെയ്യാനോ, ചേർക്കാനോ, ഡിലീറ്റ് ചെയ്യാനോ നിങ്ങൾക്ക് കഴിയും. മുകളിൽ സൂചിപ്പിച്ചതുപോലെ, സന്ദേശത്തിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ഞങ്ങളിൽ നിന്നുള്ള ആവശ്യമില്ലാത്ത ഇ-മെയിൽ ആശയവിനിമയങ്ങളിൽ നിന്ന് ഒഴിവാകാം. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതുവരെ നിങ്ങൾക്ക് എല്ലാ സിസ്റ്റം ഇ-മെയിലുകളും ലഭിക്കുന്നത് തുടരും.പ്ലാറ്റ്‌ഫോമിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിനും ഉപയോക്തൃ ഡാറ്റ നീക്കം ചെയ്യുന്നതിനും, ദയവായി നിങ്ങളുടെ ആപ്പിന്റെ ക്രമീകരണത്തിലേക്ക് പോയി 'അക്കൗണ്ട് ഇല്ലാതാക്കാൻ അഭ്യർത്ഥിക്കുക'/'എന്റെ ഡാറ്റ ഇല്ലാതാക്കുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്, അക്കൗണ്ട് ഇല്ലാതാക്കൽ സംബന്ധിച്ച പതിവുചോദ്യങ്ങൾ പരിശോധിക്കുക.

ഡാറ്റ നിലനിർത്തൽ#

വിവരങ്ങൾ‌ നിയമാനുസൃതമായി ഉപയോഗിക്കാൻ‌ കഴിയുന്ന ആവശ്യങ്ങൾക്ക് വേണ്ടുന്നതിനേക്കാൾ‌ കൂടുതൽ‌ കാലം നിങ്ങളുടെ തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ‌ (ഈ ഖണ്ഡികയിൽ‌ ചുവടെ നിർ‌വചിച്ചിരിക്കുന്നത്) ഞങ്ങൾ‌ സൂക്ഷിക്കുന്നില്ല. മറ്റേതൊരു ഉള്ളടക്കത്തിന്റെ കാര്യത്തിലായാലും, ഡിലീറ്റ് ചെയ്യാനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ സ്വീകരിക്കും, എന്നിരുന്നാലും, പ്ലാറ്റ്‌ഫോമിലെ കാഷെ ചെയ്‌തതും ആർക്കൈവു ചെയ്‌തതുമായ പേജുകൾ ഉൾപ്പെടെ, അല്ലെങ്കിൽ മറ്റ് ഉപയോക്താക്കൾ ആ വിവരം പകർത്തുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഏതൊരു പൊതു ഉള്ളടക്കത്തിന്റെ പകർപ്പുകളും ഞങ്ങളുടെ സിസ്റ്റങ്ങളിൽ അനിശ്ചിതമായി നിലനിൽക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കൂടാതെ, ഇൻറർനെറ്റിന്റെ സ്വഭാവം കാരണം, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കംചെയ്തതോ ഡിലീറ്റ് ചെയ്തതോ ആയ ഉള്ളടക്കം ഉൾപ്പെടെ നിങ്ങളുടെ ഉള്ളടക്കത്തിന്റെ പകർപ്പുകൾ, ഇൻറർനെറ്റിലെ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കുകയും, അവ അനിശ്ചിതമായി നിലനിൽക്കുകയും ചെയ്യും. തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് പാസ്‌വേഡുകളും, റൂളുകളുടെ റൂൾ 3 പ്രകാരം സെൻ‌സിറ്റീവ് എന്ന് തരംതിരിച്ചിട്ടുള്ള മറ്റേതെങ്കിലും വിവരങ്ങളുമാണ്.

തേർഡ് പാർട്ടി ലിങ്കുകൾ#

ഈ പ്ലാറ്റ്‌ഫോമിൽ, ഇടയ്ക്കിടെ, ഞങ്ങളുടെ പങ്കാളി നെറ്റ്‌വർക്കുകൾ, പരസ്യദാതാക്കൾ, അഫിലിയേറ്റുകൾ കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും വെബ്‌സൈറ്റുകൾ അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷനുകൾ എന്നിവയുടെ വെബ്‌സൈറ്റുകളിലേക്കും അവയിൽനിന്നുമുള്ള ലിങ്കുകൾ ഉണ്ടായിരിക്കാം. നിങ്ങൾ ഈ വെബ്‌സൈറ്റുകളിൽ ഏതിലേക്കെങ്കിലുമുള്ള ഒരു ലിങ്ക് പിന്തുടരുകയാണെങ്കിൽ, ഈ വെബ്‌സൈറ്റുകൾക്ക് അവരുടേതായ സ്വകാര്യതാ നയങ്ങളുണ്ടെന്നും, ആ നയങ്ങളുടെ ഏതെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഞങ്ങൾ സ്വീകരിക്കുന്നതല്ലെന്നും ദയവായി ശ്രദ്ധിക്കുക. ഈ വെബ്‌സൈറ്റുകളിലേക്കോ മൊബൈൽ അപ്ലിക്കേഷനുകളിലേക്കോ നിങ്ങൾ ഏതെങ്കിലും സ്വകാര്യ ഡാറ്റ സമർപ്പിക്കുന്നതിന് മുമ്പ് ദയവായി ഈ നയങ്ങൾ പരിശോധിക്കുക.

സംഗീത ലേബലുകൾ#

ആപ്പ് ഒരു ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോം ആയതിനാൽ, ഈ പ്ലാറ്റ്‌ഫോമിൽ ഇഷ്ടതമമായ ഉപയോക്തൃ അനുഭവം ഉറപ്പാക്കുന്നതിന് ഞങ്ങൾ വിവിധ സംഗീത ലേബലുകളുമായി സംഗീത ലൈസൻസ് കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നു. അത്തരം സംഗീത ലേബലുകളുമായി, സംഗീത ഡാറ്റയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇടയ്ക്കിടെ അജ്ഞാതമായ രീതിയിൽ പങ്കിട്ടേയ്ക്കാം.

തേർഡ് പാർട്ടി എംബെഡ്സ് ആൻഡ് സർവീസസ്#

എന്തെല്ലാമാണ് തേർഡ് പാർട്ടി എംബെഡ്സ് ആൻഡ് സർവീസസ്?#

നിങ്ങൾ പ്ലാറ്റ്ഫോം ഡിസ്പ്ളേയിൽ കാണുന്ന പല കണ്ടെന്റുകളും പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നവയല്ല. ഇത്തരം കണ്ടെന്റുകൾ തേഡ് പാർട്ടികൾ വഴി പ്ലാറ്റ്‌ഫോമിൽ ഉറപ്പിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന് യുട്യൂബ് അല്ലെങ്കിൽ വിമിയോ വീഡിയോകൾ, ഇമേജർ അല്ലെങ്കിൽ ഗിഫി ഗിഫുകൾ, സൗണ്ട് ക്ലൗഡ് ഓഡിയോ ഫയലുകൾ, ട്വീറ്റുകൾ അല്ലെങ്കിൽ സ്ക്രിബ്ഡ് ഡോക്യൂമെന്റുകൾ തുടങ്ങിയവയെല്ലാം പ്ലാറ്റഫോമിലെ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം ഫയലുകൾ പ്രത്യക്ഷപ്പെടുന്ന സൈറ്റുകളിൽ നിങ്ങൾ നേരിട്ട് കയറിയാൽ, ഹോസ്റ്റ് ചെയ്യുന്ന സൈറ്റിലേയ്ക്ക് അവ ഡാറ്റ അയയ്ക്കുകയും ചെയ്യും. (ഉദാഹരണം, പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു യൂടൂബ് വീഡിയോ എംബഡഡ് പോസ്റ്റാണ് നിങ്ങൾ ലോഡ് ചെയ്യുന്നത് എങ്കിൽ, നിങ്ങളുടെ ആക്ടിവിറ്റി ഡാറ്റ യൂട്യൂബിന് കൈമാറപ്പെടും). പ്ലാറ്റ്‌ഫോമിൽ സ്വതന്ത്രമായി ഫീച്ചറുകൾ അവതരിപ്പിക്കുകയും ഡാറ്റ കളക്ട് ചെയ്യുകയും ചെയ്യുന്ന ഇത്തരം തേർഡ് പാർട്ടി സർവീസുകൾ ഞങ്ങളുടെയും പാർട്ണർമാരാണ്.

ഇത്തരം തേർഡ് പാർട്ടി സെർവീസുകളിലേയ്ക്ക് പ്ലാറ്റ്‌ഫോമിൽ നിന്നും ആക്സസ് നേടുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിച്ചേയ്ക്കാം. ഉദാഹരണത്തിന്, ആപ്പിൽ ലെന്സ് പോലുള്ള ഫീച്ചറുകളുടെ ഉപയോഗം സുഗമമാക്കുന്നതിന്, Snap Inc. നിങ്ങളുടെ മുഖഭാവങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്‌തേക്കാം, മാത്രമല്ല കളക്ട് ചെയ്യുന്നതിന് മുൻപേ തന്നെ അവയുടെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങളെ അറിയിക്കുകയും ചെയ്യും.(https://snap.com/en-US/privacy/privacy-policy , https://snap.com/en-US/terms എന്നിവിടങ്ങളിൽ ലഭ്യമാണ്).

തേർഡ് പാർട്ടി എംബെഡുകളും സേവനങ്ങളും കൊണ്ടുള്ള സ്വകാര്യതാ ആശങ്കകൾ#

തേഡ് പാർട്ടി സർവീസുകൾ കളക്ട് ചെയ്യുന്ന ഡാറ്റകളും, അവ എന്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതും പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണത്തിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ തേർഡ് പാർട്ടി എംബഡ് സർവീസുകൾ ഈ പ്രൈവസി പോളിസിയിൽ ഉൾപ്പെട്ടിട്ടുമില്ല. അത്തരം കാര്യങ്ങൾ തേർഡ് പാർട്ടി സർവീസുകളുടെ പ്രൈവസി പോളിസിയിൽ ആണുൾപ്പെടുന്നത്. അത്തരം ഉൾച്ചേർക്കൽ അല്ലെങ്കിൽ API സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, മൂന്നാം കക്ഷിയുടെ സേവന നിബന്ധനകൾക്ക് വിധേയമായിരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.

മൂന്നാം കക്ഷി ഉൾച്ചേരലുകളുടെയും API സേവനങ്ങളുടെയും ഉപയോഗത്തിന് ബാധകമായ മൂന്നാം കക്ഷി നയങ്ങളുടെ ലിസ്റ്റ്:#

പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്ന നിലവിലെ മൂന്നാം കക്ഷി API സേവനങ്ങളുടെ സമഗ്രമല്ലാത്ത ഒരു ലിസ്റ്റ് ചുവടെ കണ്ടെത്തുക:

  • ഇവിടെ ലഭ്യമായ നയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന YouTube API സേവനങ്ങൾ: https://www.youtube.com/t/terms
  • ഇവിടെ ലഭ്യമായ സേവന നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്ന Snap Inc. : https://snap.com/en-US/terms

നയങ്ങളുടെ പ്രയോഗക്ഷമതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൈരുദ്ധ്യമോ പൊരുത്തക്കേടുകളോ ഉണ്ടായാൽ,അത്തരം മൂന്നാം കക്ഷികളുടെ സേവന നിബന്ധനകൾ മൂന്നാം കക്ഷി ഉൽപ്പന്നത്തിന്റെ/സേവനങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കും, ലഭ്യമായ MTPL പ്ലാറ്റ്‌ഫോം നയങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഉള്ളടക്കത്തെയും MTPL നൽകുന്ന സേവനങ്ങളെയും നിയന്ത്രിക്കും.

തേർഡ് പാർട്ടി എംബെഡുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത്#

ചില എംബെഡുകൾ, ഒരു ഫോം വഴി, നിങ്ങളുടെ ഇമെയിൽ വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് മോശമായ അഭിനേതാക്കളെ ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. മുകളിൽ വിശദീകരിച്ചതുപോലെ, അവരുടെ പ്രവർത്തനങ്ങൾ ഈ സ്വകാര്യതാ നയത്തിന്റെ പരിധിയിൽ വരുന്നില്ല. അതിനാൽ, നിങ്ങളുടെ ഇമെയിൽ വിലാസം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന, എംബെഡ് ചെയ്ത ഫോമുകൾ ഈ പ്ലാറ്റ്‌ഫോമിൽ കാണുമ്പോൾ ദയവായി ശ്രദ്ധിക്കുക. നിങ്ങൾ ആർക്കാണ് നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതെന്നും, അവർ അതുകൊണ്ട് എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നാണ് പറയുന്നതെന്നും നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുക. എംബെഡ് ചെയ്ത ഫോം വഴി ഏതെങ്കിലും തേർഡ് പാർട്ടിക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കരുതെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ സ്വന്തം തേർഡ് പാർട്ടി എംബെഡ് സൃഷ്ടിക്കുന്നത്#

ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാൻ അനുവദിക്കുന്ന ഒരു ഫോം നിങ്ങൾ എംബെഡ് ചെയ്യുകയാണെങ്കിൽ, ആ എംബെഡ് ചെയ്ത ഫോമിന് അടുത്തായി, ബാധകമായ സ്വകാര്യതാ നയത്തിലേക്ക് നിങ്ങൾ ഒരു പ്രമുഖ ലിങ്ക് നൽകണം, ശേഖരിച്ച ഏതെങ്കിലും വിവരങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അതിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. അങ്ങനെ ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയാൽ, നിങ്ങളുടെ പോസ്റ്റ് അപ്രാപ്‌തമാക്കുന്നതിനോ, നിങ്ങളുടെ അക്കൗണ്ട് പരിമിതപ്പെടുത്തുന്നതിനോ പ്രവർത്തനരഹിതമാക്കുന്നതിനോ വേണ്ട നടപടികൾ കമ്പനി സ്വീകരിച്ചേക്കാം.

ഞങ്ങളിൽ നിന്നുള്ള ആശയവിനിമയം#

ഇടയ്ക്കിടെ സേവനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, അത് ചെയ്യേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കണക്കാക്കുമ്പോൾ, ഞങ്ങൾ നിങ്ങൾക്ക് അയക്കുന്നതാണ് (അറ്റകുറ്റപ്പണി, അല്ലെങ്കിൽ സുരക്ഷ, സ്വകാര്യത, അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അനുബന്ധ ആശയവിനിമയങ്ങൾ എന്നിവയ്ക്കായി ഞങ്ങൾ പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവയ്ക്കുമ്പോൾ, എന്നതുപോലുള്ളവ). ഞങ്ങൾ ഇവ എസ്എംഎസ് വഴി നിങ്ങൾക്ക് അയയ്ക്കുന്നു. ഇത്തരം സേവനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നിങ്ങൾ‌ ഒഴിവാക്കാൻ‌ പാടില്ല, അവ പ്രചാരണ സ്വഭാവമില്ലാത്തതും, നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിനും പ്ലാറ്റ്‌ഫോമിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനും വേണ്ടി മാത്രം ഉപയോഗിക്കുന്നതുമാണ്.

പരാതി പരിഹാര ഉദ്യോഗസ്ഥൻ#

ഡാറ്റാ സുരക്ഷ, സ്വകാര്യത, പ്ലാറ്റ്‌ഫോം ഉപയോഗ ആശങ്കകൾ എന്നിവ സംബന്ധിച്ച നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഞങ്ങൾക്ക് ഒരു പരാത പരിഹാരി ഉദ്യോഗസ്ഥൻ ഉണ്ട്. നിങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ, അവ സ്വീകരിച്ചതിൽ നിന്ന് 15 (പതിനഞ്ച്) ദിവസത്തിനുള്ളിൽ ഞങ്ങൾ പരിഹരിക്കും. പരാതി പരിഹാര ഉദ്യോഗസ്ഥൻ ശ്രീമതി ഹാർലീൻ സേഥിയെ നിങ്ങൾക്ക് ഇനിപ്പറയുന്ന ഏതു വിലാസത്തിലും ബന്ധപ്പെടാം:
വിലാസം: മൊഹല്ലടെക് പ്രൈവറ്റ് ലിമിറ്റഡ്,
നോർത്ത് ടവർ സ്മാർട്ട്‌ വർക്സ്, വൈഷ്ണവി ടെക് പാർക്,
സർവ്വേ നമ്പർ 16/1 & നമ്പർ 17/2 അമ്പാലിപുര വില്ലേജ്, വരത്തൂർ ഹുബ്ലി,
ബാംഗ്ലൂർ അർബൻ, കർണാടക - 560103
ഇമെയിൽ: grievance@sharechat.co
വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മുകളിൽ പറഞ്ഞ ഇമെയിൽ ഐഡിയിലേക്ക് ദയവായി അയക്കുക.

നോഡൽ കോൺടാക്റ്റ് പേഴ്‌സൺ - ശ്രീമതി ഹാർലീൻ സേതി
ഇമെയിൽ: nodalofficer@sharechat.co
കുറിപ്പ് - ഈ ഇമെയിൽ പോലീസിനും അന്വേഷണ ഏജൻസികൾക്കും മാത്രമുള്ളതാണ്. ഉപയോക്താവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ശരിയായ ഇമെയിൽ ഐഡി ഇതല്ല. ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും, ദയവായി grievance@sharechat.co ൽ ഞങ്ങളെ ബന്ധപ്പെടുക.